കൊൽക്കത്ത, മെയ് 11: 1905-ൽ സ്വദേശി പ്രസ്ഥാനം ആളിക്കത്തിക്കൊണ്ടിരുന്ന നാളുകളിൽ, അബനീന്ദ്രനാഥ് ടാഗോർ വരച്ച 'ഭാരത മാതാ' എന്ന ചിത്രം പിന്നീട് ഇന്ത്യൻ ദേശീയതയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായി മാറി. ആദ്യം 'ബംഗ മാതാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ചിത്രം, പിന്നീട് ഇന്ത്യയിലെമ്പാടും പ്രചാരം നേടിയതോടെയാണ് 'ഭാരത മാതാ' എന്ന പേരിൽ ലോകശ്രദ്ധ നേടിയത്.
ചിത്രത്തിന്റെ പശ്ചാത്തലം
1905-ൽ ബ്രിട്ടീഷ് ഭരണകൂടം ബംഗാൾ വിഭജിച്ചതിനെതിരെയും സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് ദേശീയബോധം വളർത്തുന്നതിനായും നടന്ന സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് ഈ ചിത്രം പിറന്നത്. ......
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന് നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ......
ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതതായി ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവ് പറഞ്ഞു. ......
സംസ്ഥാനത്ത് രസീതുകൾ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാൻ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര ( ഔദ്യോഗിക ഭാഷ) വകുപ്പ് നിർദ്ദേശം നൽകി.
കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണ് നിർദ്ദേശം നടപ്പിലാക്കുക. മുഴുവൻ വകുപ്പ് തലവന്മാർ, സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികൾ എന്നിവർക്കാണ് നിർദ്ദേശം.
നേരത്തെ സർക്കാർ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോർഡുകൾ, ഔദ്യോഗിക സീലുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ......
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ 'ഭാരതാംബ' ചിത്രം പ്രദർശിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. ആർഎസ്എസ് അനുകൂല ചിത്രമെന്ന് ആക്ഷേപമുയർന്നതോടെ പരിപാടിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ......
കോൺഗ്രസിന്റെ മുതിർന്ന നേതാവും, പത്താം കേരള നിയമസഭയിൽ മാരാരിക്കുളത്ത് നിന്നുള്ള അംഗവുമായിരുന്ന, പി.ജെ. ഫ്രാൻസിസിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
ആലപ്പുഴ മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം. ......
ഇറാൻറെ മിസൈലാക്രമണത്തിൽ ഇസ്രയേലിലെ ബീർഷെബയിലെ സൊറോക്ക ആശുപത്രി തകർന്നു. സ്ഫോടനത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നുമാണ് റിപ്പോർട്ട്. ......
ദോഹ: സ്കൂൾ അവധി കാലത്ത്
9 വയസ്സ് മുതൽ 14 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്കുള്ള സാംസ്കാരിക യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നോമാസ് സെന്റർ സംഘടിപ്പിക്കുന്ന ഈ യാത്ര 2025 ഓഗസ്റ്റ് 1 മുതൽ 9 വരെയാണ് നടക്കുന്നത്.സാംസ്കാരിക മന്ത്രാലയത്തിന്റെ ഭാഗമാണ് നോമാസ് സെന്റർ. ......
ദോഹ: രാജ്യത്തെ മത്സ്യ സമ്പത്ത്വർദ്ധി പ്പിക്കുന്നതിനായിപദ്ധതികൾ ശക്തമാക്കുന്നു.
സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മത്സ്യകാര്യ വകുപ്പ് കഴിഞ്ഞ വർഷത്തിൽ 6.94 ദശലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു.
കടലിലെ മത്സ്യസമ്പത്തിന് ദോഷം വരുത്താതെ പ്രകൃതിദത്ത പ്രദേശങ്ങളിൽ മത്സ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കണ്ടൽക്കാടുകൾ, കടൽപ്പുല്ല് കിടക്കകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ സുരക്ഷിതമായ തീരദേശ മേഖലകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടത്, ഈ പ്രദേശങ്ങളിൽ അവയ്ക്ക് നന്നായി വളരാനും നിലനിൽക്കാനും കഴിയും.
3–5 ഗ്രാം ഭാരമുള്ള ഏകദേശം 6.1 ദശലക്ഷം ഷേം (സ്പാംഗിൾഡ് എംപറർ) കുഞ്ഞുങ്ങളെ കണ്ടൽക്കാടുകൾക്ക് സമീപം തുറന്നുവിട്ടു. ......